ഇന്ധനവില വര്‍ധനവിനെതിരെ പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ബഹുജന ധര്‍ണ്ണ
പേരാമ്പ്ര: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ സി.പി.എം ബഹുജന ധര്‍ണ്ണ നടത്തി. പേരാമ്പ്ര ടാക്സി സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച ധര്‍ണ്ണ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു.
ഏരിയാകമ്മിറ്റി അംഗം എന്‍.പി. ബാബു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ.കെ. ബാലന്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. സുനില്‍, കെ. നാരായണന്, എം. കുഞ്ഞമ്മദ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ്, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കെ. ഷാജിമ, എന്‍.എം. ദാമോദരന്‍, എ.എം. രാമചന്ദ്രന്, സുബൈദ ചെറുവറ്റ, പി.പി. രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, നഫീസ കൊയിലോത്ത് എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ വിപ്ലവഗാനങ്ങളും കവിതകളും ആലപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്, സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ ടൗണില്‍ അഭിവാദ്യമര്‍പ്പിച്ചു പ്രകടനം നടത്തി.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.