ഇന്ധനവില വര്‍ധനവിനെതിരെ പേരാമ്പ്ര മിനി സിവില്‍ സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി; മോദിക്ക് ഇന്ധനവില വര്‍ധനവ് ദിനചര്യയെന്ന് ഡി.സി.സി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍


പേരാമ്പ്ര: പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ധനവിനെതിരെ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡി.സി.സി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ധനനികുതിയുടെ പേരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു.
ഇന്ധനവിലവര്‍ധന മോദിഭരണത്തില്‍ ദിനചര്യയായി മാറി. യു.പി.എ. ഭരിച്ചപ്പോള്‍ ദിവസേന സമരംചെയ്ത ബി.ജെ.പി.ക്കാരെയും സി.പി.എമ്മുകാരെയും ഇപ്പോള്‍ കാണാനില്ല.

വിലനിര്‍ണയാധികാരം എണ്ണക്കമ്പനികളില്‍നിന്ന് എടുത്തുകളയാനും നികുതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷനായി.

ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, ഇ.വി. രാമചന്ദ്രന്‍, എന്‍.പി. വിജയന്‍, കെ.എ. ജോസുകുട്ടി, എസ്. സുനന്ദ്, ജിതേഷ് മുതുകാട്, കെ.എം. ദേവി, പി.സി. കാര്‍ത്യായനി, വി.ടി. സൂരജ്, രാജന്‍ കെ. പുതിയേടത്ത്, അശോകന്‍ മുതുകാട് സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.