ഇന്ധനവില വര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധം; കീഴരിയൂരില്‍ കോപ്പ അമേരിക്ക-യൂറോ കപ്പ് പ്രവചന മത്സര വിജയ്ക്ക് സമ്മാനമായി പെട്രോള്‍ നല്‍കി


പേരാമ്പ്ര: കീഴരിയൂര്‍ നവ മാധ്യമ സമിതി നടത്തിയ കോപ്പ അമേരിക്ക-യൂറോ കപ്പ് ഫുട്‌ബോള്‍ പ്രവചനമത്സര വിജയിക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ നല്‍കി വേറിട്ട പ്രതിഷേധം. ഇന്ധനവില വര്‍ധനവിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന്‌റെ ഭാഗമായാണ് സമ്മാനമായി പെട്രോള്‍ നല്‍കിയത്.

ശരിയായ പ്രവചനം നടത്തിയ ആറ് പേരില്‍ നിന്ന് ഹരി സമ്മാനാര്‍ഹനായി.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ വിജയിക്ക് സമ്മാനം നല്‍കി.നവ മാധ്യമ സമിതിയുടെ പ്രവര്‍ത്തകരായ സി.എം വിനോദ്, ബിജു പ്രശാന്ത്, സുബിന്‍ രാജ്, നികേഷ്, അനീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സമ്മാനം നല്‍കിയത്.