ഇന്ധന വിലവര്‍ദ്ധനവില്‍ സി.പി.എം സമരം അപഹാസ്യമെന്ന് സി.പി.എ അസീസ്
മേപ്പയ്യൂര്‍: പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന പഞ്ചാബ്,തമിഴ്നാട്,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പെട്രോളിന് അധികനികുതി വേണ്ടെന്നു വെക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ കേരളത്തില്‍ അതിന് തയ്യാറാകാതെ സമരം ചെയ്യുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.
സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞു ഇന്ധന വിലകുറയ്ക്കാത്ത കേരള സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരമാണ്. ഇന്ധനനികുതി കുറയ്ക്കുക,കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ അസീസ്, മുജീബ് കോമത്ത്, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, കെ.ലബീബ് അഷറഫ്, കെ.പി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കീഴ്പോട്ട് അമ്മത്, പി.ടി അബ്ദുള്ള, ടി.എം മായന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും ട്രഷറര്‍ അന്‍വര്‍ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.