ഇന്ധന വില വർദ്ധന; മാർച്ച് 2ന് വാഹന പണിമുടക്ക്
തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മോട്ടോർ മേഖലയി ട്രേഡ് യൂണിയനുകളും, തൊഴിലുടമകളും മാർച്ച് രണ്ടിന് പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
ഇന്ധന വിലവർദ്ധനവ് മോട്ടോർ വ്യവസായ മേഖലയെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. സ്വകര്യ പെട്രോളിയം കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കലാണ് ഇന്ധന വിലവർദ്ധന വിലയ്ക്ക് പിന്നിൽ.
പണിമുടക്ക് വിജയിപ്പിക്കണമെന്ന് തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.കെ.ദിവാകരന്‍, പി.നന്ദകുമാര്‍ (സിഐടിയു), ജെ.ഉദയഭാനു (എഐടിയുസി), പി.ടി.പോള്‍, വി.ആര്‍.പ്രതാപന്‍ (ഐഎന്‍ടിയുസി), വി.എ.കെ.തങ്ങള്‍ (എസ്ടിയു), മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്), അഡ്വ.ടി.സി.വിജയന്‍ (യുടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ), മനോജ് പെരുമ്ബള്ളി (ജനതാ ട്രേഡ് യൂനിയന്‍) എന്നിവരും തൊഴിലുടമ സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ.ഹംസ, കെ.ബാലചന്ദ്രന്‍ (ലോറി), ലോറന്‍സ് ബാബു, ടി.ഗോപിനാഥന്‍ (ബസ്), പി.പി.ചാക്കോ (ടാങ്കര്‍ ലോറി), എ.ടി.സി.കുഞ്ഞുമോന്‍ (പാര്‍സല്‍ സര്‍വിസ്) എന്നിവർ അഭ്യർത്ഥിച്ചു.