ഇന്ധന വില നിയന്ത്രണം; റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യം


മേപ്പയ്യൂര്‍: ഇന്ധന വില നിയന്ത്രിക്കുന്നതിന് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും നികുതി നിരക്ക് ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സോഷ്യല്‍ ജസ്റ്റീസ് ആന്റ് കണ്‍സൂമര്‍ വെല്‍ഫെയര്‍ സൊസൈറ്റി കോഴിക്കോട് ജില്ലാ നേതൃ യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.

രാജ്യം ഒരു നികുതി എന്ന് പറഞ്ഞ് നടപ്പില്‍ വരുത്തിയിട്ട് ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാത്തത് കേരള ജനതയോട് കാട്ടുന്ന ക്രൂരതയാണെന്ന് ഓണ്‍ ലൈന്‍ യോഗം വിലയിരുത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ടി എം ലക്ഷ്മി അധ്യക്ഷയായി.സംസ്ഥാന രക്ഷാധികാരി അഡ്വ.എസ് ഷൈന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി കെ.എം സുരേഷ് ബാബു, എം അരുണിമ,മുജീബ് കോമത്ത്, രാഘവന്‍ ചീക്കിലോട്,പി.ഐ.സുഭാഷ്, എസ്. അഗിഷ, സിപി നരേന്ദ്രനാഥ്,സജിത സന്തോഷ് ,സി.കെ ശബരിനാഥ് കൊല്ലം കണ്ടി വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ അമ്മത് സ്വാഗതവും സിപി ദീപ നന്ദിയും പറഞ്ഞു