ഇന്ദിരാജ്യോതി പ്രയാണം ഒക്ടോബര്‍ 31-ന്; ചക്കിട്ടപാറയില്‍ കെ.എം അഭിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്യും


പേരാമ്പ്ര : ഒക്ടോബര്‍ 31-ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാജ്യോതി പ്രയാണം സംഘടിപ്പിക്കുന്നു. കെ. മധുകൃഷ്ണന്‍ നയിക്കുന്ന ജാഥ രാവിലെ ഒമ്പതിന് ചക്കിട്ടപാറയില്‍ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്യും. കടിയങ്ങാട്, കൂത്താളി, പേരാമ്പ്ര, വെള്ളിയൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഉച്ചയ്ക്ക് കോഴിക്കോട് സമാപിക്കും.

പരിപാടി വിജയമാക്കാന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കെ.മധുകൃഷ്ണന്‍ അധ്യക്ഷനായി. സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.വി.രാമചന്ദ്രന്‍, പി.കെ.രാഗേഷ്, എന്‍.പി.വിജയന്‍, കെ.എ.ജോസുകുട്ടി, എസ്.സുനന്ദ്, വി.ടി. സൂരജ്, വിനോദന്‍ കല്ലൂര്‍ സംസാരിച്ചു.