ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് പേരാമ്പ്ര യൂണിറ്റ് മെമ്പര്‍ഷിപ്പ് വിതരണം നടത്തി
പേരാമ്പ്ര: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ.എ.എല്‍) പേരാമ്പ്ര കോടതി യൂനിറ്റ് മെമ്പര്‍ഷിപ്പ് വിതരണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ഗവാസ് അഡ്വ. സി .ടി ജ്യോതിക്ക് മെമ്പര്‍ഷിപ്പ് നല്‍കി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ അഡ്വ. പി.എം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അഡ്വ പി ലിവിന്‍സ്, ജില്ലാ ജോ.സെക്രട്ടറി അഡ്വ.കെ പി അഷി, അഡ്വ. നീന ജി.എസ് എന്നിവര്‍ സംസാരിച്ചു.
അഭിഭാഷക ക്ഷേമനിധി ഇരുപത്തിഅഞ്ച് ലക്ഷമായി വര്‍ധിപ്പിക്കുക, ജുനിയര്‍ അഭിഭാഷക സ്റ്റെയ്‌പെന്റ് സമയ ബന്ധിതമായി വിതരണം ചെയ്യുക എന്നിവ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.