ഇനി നിന്ന് കാല്‍കഴക്കേണ്ട; പെരുവണ്ണാമൂഴിയില്‍ നവീകരിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: നവീകരിച്ച പെരുവണ്ണാമൂഴി ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമര്‍പ്പിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വെയ്റ്റിംഗ് ഷെഡിന്റെഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് കണ്‍വീനര്‍ ബൈജു. പി. കെ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് ആദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഇ.എം. ശ്രീജിത്ത്, ജോസകുട്ടി, ബിന്ദു സജി, ആലീസ് ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.