ഇത് ആശ്വാസത്തിന്റെ ദിവസം; എല്ലാ പഞ്ചായത്തുകളിലും വിരലിലെണ്ണാവുന്ന രോഗികള്‍ മാത്രം; പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേര്‍ക്ക് മാത്രം; വിശദമായ കണക്കുകള്‍


പേരാമ്പ്ര: പേരാമ്പ്രയ്ക്ക് ആശ്വാസമേകി ഇന്നത്തെ കൊവിഡ് കണക്കുകള്‍. ഇന്ന് പേരാമ്പ്ര മേഖലയില്‍ കൊവിഡ്-19 രോഗം സ്ഥിരീകരിച്ചത് വെറും 16 പേര്‍ക്ക് മാത്രം. ഇന്നലെ 63 പേര്‍ക്കായിരുന്നു മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയത്. എല്ലാ പഞ്ചായത്തുകളിലും ഇന്ന് അഞ്ചില്‍ താഴെ രോഗികള്‍ മാത്രമാണ് ഉള്ളത്.

പേരാമ്പ്ര പഞ്ചായത്തില്‍ ഇന്ന് നാല് രോഗികളാണ് ഉള്ളത്. ഇന്നലെ പതിനേഴ് രോഗികളായിരുന്നു പേരാമ്പ്രയില്‍ ഉണ്ടായിരുന്നത്. കൂത്താളി, മേപ്പയ്യൂര്‍ പഞ്ചായത്തുകളില്‍ ഇന്ന് പുതിയ രോഗികളില്ല. ഇന്നലെ കൂത്താളിയില്‍ ആറും മേപ്പയ്യൂരില്‍ അഞ്ചും രോഗികള്‍ ഉണ്ടായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മേഖലയിലെ മറ്റെല്ലാ പഞ്ചതായത്തുകളിലും ഒന്നോ രണ്ടോ പുതിയ രോഗികള്‍ മാത്രമാണ് ഉള്ളത്.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 4
അരിക്കുളം – 1
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 2
കായണ്ണ – 1
കീഴരിയൂര്‍- 1
കൂത്താളി – 0
മേപ്പയ്യൂര്‍ – 0
നൊച്ചാട്- 2
തുറയൂര്‍ – 1


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.