മികവ്, കരുത്ത്, പ്രതീക്ഷ; . രണ്ടാം തവണയും ജനങ്ങൾക്കൊപ്പം മുന്നേറി ചക്കിട്ടപ്പാറ പഞ്ചായത്ത്


ചക്കിട്ടപ്പാറ: ഇതൊരു പ്രതീക്ഷയാണു, ഒരു നാടിന്‍ പ്രതീക്ഷ… ജനങ്ങളാല്‍ തെരഞ്ഞടുത്ത ഭരണ സംവിധാനം എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം. അതുകൊണ്ട് കൂടിയാണ് 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണം ജനമനസുകളില്‍ കൂടുതല്‍ കൂടുതല്‍ ഇടം നേടുന്നത്.

ഇടത് ഭരണം നിലവില്‍ വന്നനാള്‍ മുതല്‍ മികച്ച രീതിയിലുള്ള ഭരണ തുടര്‍ച്ചായാണു കണ്ട് വരുന്നത്. നീണ്ട 35 വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണത്തിനു ശേഷമാണ് ചക്കിട്ടപാറയില്‍ ഇടതുഭരണം നിലവില്‍ വരുന്നത്. നിപ്പ, പ്രളയം,കൊറോണ ദുരന്തങ്ങളെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രതിരോധിച്ച ഭരണ സമിതി ജനങ്ങളുടെ അടിസ്ഥാന വികസങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണു മുന്നോട്ട് പോകുന്നത്.

പഞ്ചായത്തിലുടനീളം ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ ഇത്തവണ മികവുറ്റ ഇടപെടലുകളാണു നടന്ന് കൊണ്ടിരിക്കുന്നത്. പഞ്ചായത്തിലെ പ്രധാന ആശുപത്രികളില്‍ ഒന്നാണു പെരുവണ്ണാമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രം. പഞ്ചായത്തില്‍ ഘട്ടം ഘട്ടമായി ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമെന്നോണമാണ് ചുറ്റ് മതിലിന് പെയിന്റ് അടിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ ചക്കിട്ടപാറയിലെ നിരവധി കലാകാരന്‍മാരും പങ്കുചേര്‍ന്നിട്ടുണ്ട്.

ഇത്തരം സമകാലീന പ്രാധാന്യമുള്ള ആരോഗ്യ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും, സ്‌പോണ്‍സര്‍ ഷിപ്പിലൂടെ തുക കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ ഇ എം ശ്രീജിത്തും ഭരണസമിതിയുമാണ്.