ഇടുക്കിയിൽ അരുംകൊല; കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്ക്കാരന്റെ അടുക്കളയില്‍ കുഴിച്ച് മൂടിയ നിലയിൽ
ഇടുക്കി: ഇടുക്കിയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. പണിക്കന്‍കുടി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയല്‍വാസിയുടെ അടുക്കളയില്‍ നിന്നാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെടുത്തത്. അയല്‍വാസിയായ മണിക്കുന്നേല്‍ ബിനോയ് ഒളിവില്‍ പോയെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്.തുടര്‍ന്ന് യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ബിനോയി ഒളിവില്‍ പോയി. ബിനോയിയെ കാണാതായത് ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഇയാളുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
സിന്ധുവിനെ കാണാതായെന്ന പരാതി യുവതിയുടെ അമ്മ പൊലീസില്‍ നല്‍കിയതിന് പിന്നാലെ ബിനോയി ഒളിവില്‍ പോയി. ബിനോയിയെ കാണാതായത് ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ബിനോയിയുടെ വീട്ടിലെ അടുക്കള കുഴിച്ച് നോക്കിയത്. ബിനോയിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.