ഇടുക്കിയില്‍ യുവതി തൂങ്ങിമരിച്ച നിലയിൽ; മുറിയില്‍ രക്തക്കറ, ദുരൂഹതയെന്ന് ബന്ധുക്കള്‍


ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കവുന്തിയിൽ യുവതിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്‍റെ ഭാര്യ ദേവിക ജെ നായരാണ് മരിച്ചത്. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് ഭർത്താവ് അര്‍ജുൻ.

രാത്രി ശുചിമുറിയില്‍ പോയ ഭാര്യ തിരികെയെത്താന്‍ വൈകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കിടപ്പു മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ദേവിക ആത്മഹത്യ ചെയ്ത കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.