ഇടിമിന്നലില്‍ പേരാമ്പ്രയില്‍ വീടുകള്‍ക്ക് നാശനഷ്ടം
പേരാമ്പ്ര: ഇടിമിന്നലില്‍ പേരാമ്പ്രയില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.പനക്കാട് പുത്തന്‍പുരയില്‍ ഗംഗാധരന്‍ നായര്‍, ആവള താഴെ പാലക്കൂല്‍ ശ്രീജിത്ത് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലുമാണ് കേടുപാടുകള്‍ സംഭവിച്ചത്.
ഗംഗാധരന്‍ നായരുടെ വീടിന്റെ വയറിങിനും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ശക്തമായ ഇടിയില്‍ ശ്രീജിത്തിന്റെ വീടിന്റെ പുറകുവശത്തെ ചുമരുകള്‍ പൊട്ടി പോവുകയും ജനാലയുടെ ക്ലാസ് തകരുകയും ചെയ്തു.പുറമേയുള്ള കെഎസ്ഇബി മീറ്റര്‍ പൂര്‍ണ്ണമായും നശിച്ചു.