ഇകെ.വിജയൻ എംഎൽഎ യുടെ മാതാവ് അന്തരിച്ചു
കൊയിലാണ്ടി: ഇ.കെ.വിജയൻ എംഎൽഎ യുടെ മാതാവ് ഇ.കെ.കമലാക്ഷി അമ്മ 86 വയസ്സ് അന്തരിച്ചു. ഭർത്താവ്: പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവ്. മറ്റ് മക്കൾ ഇകെ.നിർമ്മല (ചിങ്ങപുരം),
ഇ.കെ.അജിത് (റിട്ട. അധ്യാപകൻ സി.കെ. ജി ഹൈസ്കൂൾ ചിങ്ങപുരം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ), മരുമക്കൾ: പി.ബാലകൃഷ്ണൻ (റിട്ട. എ ടി ഒ), പി.അനിത (ഫിഷറീസ് ഓഫീസർ തിക്കോടി), പി കെ ഷീല. സംസ്കാരം ബുധനാഴ്ച 12.30 ന് കൊല്ലം കോമത്ത് വീട്ടുവളപ്പിൽ.