ഇ.എം.രാമചന്ദ്രൻ അന്തരിച്ചു


കീഴരിയൂർ: രാമപുരി ഇ.എം.രാമചന്ദ്രൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറും, കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും, നെല്ല്യാടി നാഗകാളി ക്ഷേത്ര രക്ഷാധികാരിയും, ഗോൾഡ് സിൽവർ മർച്ചൻ്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡൻറുമാണ്‌.

ഭാര്യ: ഇന്ദിര. മക്കൾ: ലിൻസിത്ത് ലാൽ (തിരുവങ്ങൂർ ഹയർ സക്കൻ്ററി സ്കൂൾ അധ്യാപകൻ), രൻസിത്ത് ലാൽ (ബിസിനസ്). മരുമക്കൾ: അതുല്യ, ഡോ.രമ്യ. സഹോദരങ്ങൾ: പി.രാജു (കോൺട്രാക്ടർ), ഇ.എം.പവിത്രൻ (വിക്ടറി ട്രെഡേഴ്സ്), ഇ.എം.സുരേന്ദ്രൻ (വിക്ടറി ട്രേഡേഴ്‌സ്), ഇ.എം.വൽസൻ (ജയശ്രീ ഓയിൽ മിൽ), പരേതരായ ഇ.എം.കരുണൻ, ശൈലജ, ജയശ്രീ.