ആർഭാടമില്ലാത്ത സ്ത്രീധനമില്ലാത്ത വിവാഹത്തിന് മാതൃകയായി അലീനയും അർജുനും പുതിയ ജീവിതത്തിലേക്ക്: ഡിവൈഎഫ്ഐ യുടെ സന്ദേശം കൂടുതൽ ഉയരങ്ങളിലേക്ക്


ബാലുശ്ശേരി: ആർഭാടം ഇല്ലാത്ത വിവാഹത്തിന് മാതൃകയായി ഡിവൈഎഫ്ഐ പ്രവർത്തകർ. കല്യാണത്തിന് സ്വർണ്ണത്താലി പോലും വേണ്ടെന്നു വെച്ച് വധൂവരമ്മാർ. സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല എന്ന ഡിവൈഎഫ്ഐ സന്ദേശം മാതൃകയായി സ്വീകരിച്ചാണ് അലീനയും അർജുനും വിവാഹിതരായത്. ഡിവൈഎഫ്ഐ പനങ്ങാട് മേഖലാ കമ്മിറ്റി അംഗമായ അലീന യാണ് താലി വേണ്ടെന്ന് വെച്ച് പൂമാല മാത്രം മതി എന്നുള്ള നിർദേശം മുന്നോട്ടുവെച്ചത്.

പാലോളി പള്ളിമുക്ക് കുളത്തുവയൽ പ്രസന്നയുടെയും സുമയുടെയും മകൻ, ഗ്രാഫിക് ഡിസൈനറായ അർജുനനാണ് വരൻ. യുവാവും അലീനയുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. മോതിരമാറ്റവും ഉണ്ടാകില്ല. ആർ ആർ ടി വളണ്ടിയർ കൂടിയായ അലീന കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വിവാഹിതയായത്.

സിപിഐഎം ഏരിയ കമ്മിറ്റി അംഗം ആർ കെ മനോജിനെയും പനങ്ങാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ജസിതയുടെയും മകളാണ് അലീന.