ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു


ആലപ്പുഴ: ചേർത്തല വയലാറിൽ ആർ.എസ്.എസ് എസ്.ഡി.പി.ഐ സംഘർഷം. സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. വയലാർ സ്വദേശിയായ ആശാരിപ്പറമ്പിൽ രാഹുൽ.ആർ.കൃഷ്ണ എന്ന നന്ദുവാണ് മരിച്ചത്. മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്കും മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഇന്ന് രാത്രി 8 മണിയോടെയാണ് സംഘർഷം ഉടലെടുത്തത്. വയലാർ നാഗം കുളങ്ങര കവലയിൽ ആർ.എസ്.എസ് എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റ് മുട്ടുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.