ആവേശകരമായ പോരാട്ടത്തിനൊടുവിൽ ചരിത്രമെഴുതി പാകിസ്ഥാന്‍; ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചത് 10 വിക്കറ്റിന്


ദുബായ്: ലോകക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യാ-പാക് പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ പാകിസ്ഥാന്‍ ആദ്യ ജയം സ്വന്തമാക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം നേടുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആണ് പാകിസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്. പാക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം സഹ ഓപ്പണര്‍ മൊഹമ്മദ് റിസ്വാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് പാകിസ്ഥാന്‍ ചരിത്ര വിജയം സ്വന്തമാക്കിയത്.

ഇതാദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത്.

13 പന്ത് ബാക്കി നില്‍ക്കെയാണ് പാക്കിസ്ഥാന്റെ ജയം. നായകന്‍ ബാബര്‍ അസം 52 പന്തില്‍ 68 റണ്‍സും മൊഹമ്മദ് റിസ്വാന്‍ 55 പന്തില്‍ 79 റണ്‍സും നേടി പുറത്താകാതെ നിന്നു.

തുടക്കം മുതലെ ഇന്ത്യയെ പിടിച്ചുനില്‍ക്കാന്‍ വിടാതെയുള്ള ബൗളിങും ഫീല്‍ഡിങുമാണ് പാക് നിര പുറത്തെടുത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. പാക് ബൗളിംഗില്‍ വിക്ക‌റ്റുകള്‍ ഒന്നിന് പുറകെ ഒന്നായി നഷ്‌ടമായ ഇന്ത്യയെ പന്തും നായകന്‍ കൊഹ്‌ലിയും ചേര്‍ന്നുള‌ള കൂട്ടുകെട്ടാണ് തിരികെ ട്രാക്കിലെത്തിച്ചത്.

ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന മല്‍സരത്തില്‍ ഇന്ന് ടോസിന്റെ ഭാഗ്യം പാകിസ്ഥാനൊപ്പമായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു.

രോഹിത്ത് ശര്‍മ്മയുടെ (0) വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ നഷ്ടമായിരുന്നു. തുടര്‍ന്ന് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മൂന്ന് റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റും 2.1 ഓവറില്‍ നഷ്ടപ്പെട്ടു. രണ്ട് വിക്കറ്റും ഷഹീന്‍ അഫ്രീഡിക്കാണ്.

പിന്നീട് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യയുടെ വന്‍മതിലാവുകയായിരുന്നു. ഇതിനിടയില്‍ വന്ന സൂര്യകുമാര്‍ യാദവും 11 റണ്‍സെടുത്ത് പുറത്തായി. കോഹ്‌ലിക്ക് തുണയായി വന്ന ഋഷഭ് പന്ത് 30 പന്തില്‍ 39 റണ്‍സെടുത്ത് പിടിച്ചുനിന്നിരുന്നു.എന്നാല്‍ പന്തിനെ ഷഹദാബ് പുറത്താക്കി. 49 പന്തിലാണ് കോഹ്‌ലി 57 റണ്‍സെടുത്ത് ഇന്ത്യയുടെ രക്ഷകനായി നിന്നത്. കോഹ്‌ലിയുടെ വിക്കറ്റും ഷഹീന്‍ അഫ്രീഡിയാണ് നേടിയത്.

ശേഷം എത്തി 13 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയ്ക്കും ഇന്ന് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. പാകിസ്ഥാനെതിരേ മികച്ച റെക്കോഡുള്ള ഹാര്‍ദ്ദിക്ക് പാണ്ഡെയാവട്ടെ 11 റണ്‍സെടുത്ത് മടങ്ങി. ഹാരിസ് റൗഫിന്റെ പന്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ക്യാച്ചെടുക്കുകയായിരുന്നു. ഹസ്സന്‍ അലി രണ്ട് വിക്കറ്റും നേടി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.