ആവളയിലെ ‘അക്ഷര സേന’ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു


പേരാമ്പ്ര: ആവള ടി ഗ്രസ്ഥാലയം മഠത്തില്‍ മുക്കിന്റെ കീഴില്‍ രൂപീകരിച്ച ‘അക്ഷര സേനാ’ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ആവള ടി.ഗ്രന്ഥാലയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടന്ന ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ.സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ലൈബ്രറി പ്രസിഡന്റ് എ.എം രാജന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ ഇബ്രാഹിം കൊയിലോത്ത് ആശംസകള്‍ നേര്‍ന്നു. ഗ്രസ്ഥാലയം സെക്രട്ടറി സി.കെ.ശ്രീധരന്‍ സ്വാഗതവും കെ.കെ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.