ആവള മഠത്തില്‍ മുക്കിലെ പഴയകാല സി.പി.ഐ പ്രവര്‍ത്തകന്‍ മഞ്ചേരിയില്‍ ഇബ്രായി അന്തരിച്ചു


പേരാമ്പ്ര: ആവള മഠത്തില്‍ മുക്കിലെ പഴയകാല സി.പി.ഐ പ്രവര്‍ത്തകനും മല്‍സ്യ തൊഴിലാളിയുമായ മഞ്ചേരിയില്‍ ഇബ്രായി
അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. പരേതയായ ബിയ്യാത്തുവാണ് ഭാര്യ.

മക്കള്‍: പരേതയായ സഫിയ, റസീന, സലീന, ഷമീന.
മരുമക്കള്‍ ; ഇറാഷ് (എരവട്ടൂര്‍), ഷാഫി (പന്തിരിക്കര), മുഹമ്മദ് മിസ്ബാഹി (പന്തിരിക്കര)
സഹോദരങ്ങള്‍: സൂപ്പി, മറിയം, കദീജ, പരേതരായ അബ്ദുള്ള, മൊയ്തു, ആമിന, പാത്തു