ആവള ടി മാനവ സാഹിത്യ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: അധ്യാപകനും സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരാണാര്‍ത്ഥം ആവള മാനവ കലാവേദി നല്‍കി വരുന്ന ആവള ടി മാനവ സാഹിത്യ പുരസ്‌ക്കാരത്തിന് 2021 വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച മലയാള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കൃതികളുടെ മൂന്ന്‌കോപ്പികള്‍ 2021 ആഗസ്ത് 31നകം മാനവ കലാവേദിയില്‍ എത്തിക്കേണ്ടതാണ്. ബൈജു ആവള, സെക്രട്ടറി, മാനവ കലാവേദി, ആവള പി.ഒ, കോഴിക്കോട് 673524, ഫോണ്‍ : 9745114691 എന്ന വിലാസത്തിലും കൃതികള്‍ അയച്ചു തരാവുന്നതാണ്.