ആളില്ലാത്ത വിമാനത്തില്‍ നൃത്തം ചെയ്യുന്ന എയര്‍ ഹോസ്റ്റസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ കാണാം)


ളൊഴിഞ്ഞ വിമാനത്തില്‍ തകര്‍പ്പനൊരു നൃത്തപ്രകടനം നടത്തുന്ന എയര്‍ ഹോസ്റ്റസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍ഡിഗോയുടെ എയര്‍ ഹോസ്റ്റസായ അയാത്താണ് വിമാനത്തിനുള്ളില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നത്. ശ്രീലങ്കന്‍ ഗായകന്‍ യോഹാനി ദിലോക ഡി സില്‍വയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് അയാത്തിന്റെ കിടിലന്‍ ഡാന്‍സ്.

ഇന്‍സ്റ്റഗ്രാമിലൂടെ അയാത്ത് തന്നെയാണ് വീഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം അയാത്തിന്റെ ഡാന്‍സ് വീഡിയോ വൈറലാവുകയും ചെയ്തു. ഇതുവരെ പതിമൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

യൂണിഫോമില്‍ തന്നെ ചുവടുവച്ച അയാത്തിന്റെ വീഡിയോ സുഹൃത്തുക്കളാണ് പകര്‍ത്തിയത്. അയാത്തിനെ പ്രശംസിച്ച് നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു.

വീഡിയോ കാണാം: