ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവല‍ർ വാൻ കത്തി ഡ്രൈവ‍ർ മരിച്ചു


ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

ചന്തിരൂർ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ളതാണ് വാൻ. പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്പത്തിക ബാധ്യത തുടർന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ സംശയം.