ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണം; ഐഎംഎ പ്രതിഷേധ ദിനം ആചരിച്ചു


പേരാമ്പ്ര: ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ആശുപത്രി കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പേരാമ്പ്ര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാമില്‍ പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഡോ: വിനോദ് കുമാര്‍ കെപി, ഡോ: അസ്ല്‌ലം ഫാറൂഖ് എ, ഡോ: ഉസര്‍ പി, ഡോ: ധന്യ, ഡോ: സിന്ധു, ഡോ: ജിഷാ കെ, ഡോ: രഞ്ജിത്ത് വി, ഡോ: ജാസിം സി, ഡോ: വിന്‍സെന്റ് ജോര്‍ജ്, ഡോ: ഗീതാകൃഷ്ണന്‍, ഡോ: പി കുഞ്ഞിമൊയ്തീന്‍, ഡോ: രാജന്‍ അടിയോടി, ഡോ: ഫാത്തിമ സൂപ്പി വി.പി, ഡോ: കാന്തിമതി എന്നിവര്‍ പങ്കെടുത്തു.

കൂരാച്ചുണ്ടില്‍ ഡോ: ആശാജോസ് വി, ഡോ: എന്‍. ഷാനവാസ്, ഡോ: ഏ.കെ വര്‍ക്കി, ഡോ: ജോസഫ് ടി.ടി, മേപ്പയൂരില്‍ ഡോ: പി മുഹമ്മദ്, മരുതോങ്കരയില്‍ ഡോ: ഈ.വി ആനന്ദന്‍, കുറ്റിയാടിയില്‍ ഡോ: സച്ചിത് കെ, ഡോ: മൂസാ ചെറിയ പറമ്പത്ത്, ഡോ: ചന്ദ്രമോഹന്‍ പി, ഡോ: ആഷിക് അലി എ, ഡോ: ഷാജഹാന്‍ പികെ, ഡോ: മുഹമ്മദ് നജീബ് പി എന്നിവര്‍ നേതൃത്വം നല്‍കി.