കുറ്റ്യാടിയില്‍ ആരവമില്ലാതെ കൊട്ടികലാശത്തിന് സമാപനം
കുറ്റ്യാടി: ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രചാരണം ആവേശമില്ലാതെ സമാപിച്ചു. കുറ്റ്യാടി,തൊട്ടില്‍പ്പാലം,നിട്ടൂര്‍,തളീക്കര,വേളം, മരുതോങ്കര,കായക്കൊടി,കുന്നുമ്മല്‍ ഭാഗങ്ങളില്‍ യുഡിഎഫ് എല്‍ഡിഎഫ്,ബിജെപി പ്രവര്‍ത്തകര്‍ക്ക് ഷോ നടത്തിയും മൈക്ക് പ്രചാരണം നടത്തിയും കലാശക്കൊട്ട് അവസാനിപ്പിച്ചു. എല്ലാ സ്ഥലങ്ങളിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാള്‍ ആളുകളും കുറവായിരുന്നു.
വടകര നഗരസഭയിലെ കലാശക്കൊട്ട് പതിവായി നടക്കുന്ന പഴയ ബസ് സ്റ്റാന്റ് റോഡ് ചരിത്രത്തിലാദ്യമായി മൂകമായി. പോലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതു കാരണം അവസാന പ്രചാരണം ഓരോ വാഹനത്തില്‍ മാത്രം ഒതുങ്ങി. കലാശക്കൊട്ട് ഉണ്ടായേക്കും എന്നു കരുതി വൈകിട്ട് നഗരത്തില്‍ എത്തിയവര്‍ നിരാശരായി മടങ്ങി. വാര്‍ഡുകളില്‍ അവസാനഘട്ടം ചെറിയ ജാഥകള്‍ മാത്രമാണ് നടത്തിയത്.