ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബാലുശ്ശേരി ജി.ജി.എച്ച്.എസ്.സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
ബാലുശ്ശേരി: ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ബഹുനില കെട്ടിട സമുച്ചയം മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും നല്ല വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിൽനിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ സ്കൂളിനായി കെട്ടിടം നിർമിച്ചത്. പത്ത് ക്ലാസ് മുറികൾ, രണ്ട് ടോയ്‌ലറ്റ് കോംപ്ലക്സ്, ഭിന്നശേഷി ടോയ്‌ലറ്റ്, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങി 15,000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചത്.
അഡ്വ. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായിരുന്നു. കുട്ടികള്‍ക്കുള്ള വിദ്യാകിരണം ലാപ്ടോപ്പ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ജി.ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇന്ദു ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി പ്രേമ യു.എല്‍. സി. സി. എസ്സിനുള്ള ഉപഹാര സമര്‍പ്പണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം റംല മാടംവള്ളികുന്നത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ഉമ മഠത്തില്‍, പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, ആര്‍.ഡി.ഡി ഇന്‍ ചാര്‍ജ് അപര്‍ണ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മിനി വി.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓര്‍ഡിനേറ്റര്‍ മധു. വി, താമരശ്ശേരി ഡി.ഇ.ഒ ജ്യോതിഭായ്, ബാലുശ്ശേരി എ.ഇ.ഒ അബ്ദുള്‍ റസാഖ്, എഡ്യുകെയര്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ നാസര്‍ യു.കെ, ജി.ജി.എച്ച്. എസ് ഹെഡ്മിസ്ട്രസ് പ്രേമ ഇ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.