ആധുനിക സൗകര്യങ്ങളുമായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂള്‍; കെട്ടിടോദ്ഘാടനം നാളെ


ബാലുശ്ശേരി: സ്മാര്‍ട്ടായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂള്‍. സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെട്ടിട സമുച്ചയം നാളെ നാടിന് സമര്‍പ്പിക്കും. കിഫ്ബിയുടെ മൂന്ന് കോടി രൂപ ഫണ്ടുപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഹൈസ്‌കൂള്‍ വിഭാഗത്തിനാണ് പുതിയ ക്ലാസ്സ് മുറികള്‍. പത്ത് ക്ലാസ് മുറികളാണുള്ളത്. രണ്ട് ഗേള്‍സ് ടോയ്‌ലറ്റ്, സെമിനാര്‍ ഹാള്‍ – മിനി കോണ്‍ഫറന്‍സ് ഹാള്‍ – പൊതു ലൈബ്രറി ഹാള്‍ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാകരണം ലാപ്‌ടോപ്പ് വിതരണവും നടക്കും.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഇന്ന് വിളംബര ജാഥയും ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചിത്രകലാ പ്രദര്‍ശനം, ചിത്രം രചന എന്നിവയും നടക്കും. ഉപജില്ലയിലെ പതിമൂന്ന് സൂളിലെ കുട്ടികളാണ് പങ്കെടുക്കുക.