ആത്മഹത്യ ചെയ്യാനായി റെയില്‍പാളത്തില്‍ കിടന്ന് യുവാവ്; രക്ഷകനായി ലോക്കോ പൈലറ്റ്; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ (വീഡിയോ കാണാം)


ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്യാനായി റെയില്‍പാളത്തില്‍ കിടന്ന യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. റെയില്‍വേ മന്ത്രാലയമാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടതുകൊണ്ട് മാത്രമാണ് യുവാവിന് ജീവന്‍ നഷ്ടമാകാതിരുന്നത്.

മുംബൈയിലെ ശിവ്ദി സ്റ്റേഷനില്‍ നിന്നുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഒരു യുവാവ് റെയില്‍വേ ട്രാക്കിലേക്ക് കയറുന്ന ദൃശ്യങ്ങളിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ട്രെയിന്‍ അടുത്തുവരവെ ഇയാള്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുന്നു. എന്നാല്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഇട്ടതോടെ ഇയാള്‍ക്ക് തൊട്ടരികിലായി ട്രെയിന്‍ നില്‍ക്കുന്നു. ഇയാളെ രക്ഷിക്കാനായി റെയില്‍വേ പൊലീസുകാര്‍ വരുന്നതും ദൃശ്യങ്ങളില്‍ കാണാം. രാവിലെ 11.45നാണ് ഈ സംഭവം നടന്നത്. യുവാവിനെ പൊലീസ് പിടിച്ചുവലിച്ച് എഴുന്നേല്‍പ്പിച്ചശേഷം കൊണ്ടുപോകുന്നതോടെയാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.