‘ആകാശമായവളെ’ ഫെയിം കൊയിലാണ്ടി സ്വദേശി നിധീഷ് നടേരിയുടെ പുതിയ ഗാനം പുറത്ത് -‘എന്തോരം പയ്യാരം പുന്നാരം ഇന്നേരം’ (വീഡിയോ കാണാം)


യസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലെ ‘ ആകാശമായവളെ… അകലെ പറന്നവളെ…. ചിറകായിരുന്നല്ലോ നീ…’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടി സ്വദേശി നിധീഷ് നടേരിയുടെ പുതിയ ഗാനം പുറത്ത്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ ‘ എന്തോരം പയ്യാരം പുന്നാരം ഇന്നേരം’ എന്ന ഗാനം ഇന്ന് വൈകുന്നേരം യൂട്യൂബില്‍ പ്രീമിയര്‍ ചെയ്തു.

മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം ആന്‍ ആമിയും ഹരിശങ്കര്‍ കെ.എസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

കൊയിലാണ്ടിക്കടുത്ത നടേരിയിലെ സംഗീത കുടുംബത്തിലാണ് നിധീഷ് ജനിച്ചത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ ‘പാട്ടുപെട്ടീലന്ന് നമ്മള്‍’ എന്ന ഗാനം എഴുതിയാണ് നിധീഷ് ചലച്ചിത്ര ഗാനരചനാ രംഗത്തെത്തിയത്. എന്നാല്‍ ഇതിന് വേണ്ടത്ര ജനപ്രീതി ലഭിച്ചിരുന്നില്ല. പിന്നീട് ‘ആകാശമായവളെ’ എന്ന ഗാനം പിറക്കുന്നത്. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം കേരളം നെഞ്ചിലേറ്റിയിരുന്നു.

ബേപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്റഡറി സ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനാണ് നിധീഷ്.