ആ ഇശലുകൾ ഇനി ഓർമ്മ; പയ്യോളിയിലെ പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് എസ്.വി.ഉസ്മാൻ അന്തരിച്ചു
പയ്യോളി: കവിയും മാപ്പിളപ്പാട്ട് രചയിതാവുമായിരുന്ന എസ്.വി ഉസ്മാന് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ 9.30 ന് കോട്ടയ്ക്കല്‍ ജുമാ മസ്ജിദില്‍ കബറടക്കും.
ബലിമൃഗങ്ങളുടെ രാത്രി,അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. ഉസ്മാന് രചിച്ച മധുവര്‍ണ പൂവല്ലേ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കൂടാതെ ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ, ചുടു രക്തം വീണു ചുനവന്ന തുടങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ മാപ്പിള സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മക്കള്‍: എസ്.വി മെഹറലി (കാലിക്കറ്റ് യുണിവേഴ്സിറ്റി സെക്ഷന്‍ ഓഫീസര്‍), തസ് ലീമ, ഗാലിബ, ഹുസ്ന. മരുമക്കള്‍: ജമീല സി.എന്‍ ( കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹൈസ്ക്കൂള്), ഷാനവാസ് ടി.പി (കുവൈത്ത്), റഷീദ് (സൗദി അറേബ്യ), ബെന്‍സീര്‍ (കോട്ടക്കല്‍)
സഹോദരങ്ങള്‍: പരേതരായ എസ്.വി അബ്ദുറഹിമാന് (റിട്ട. പ്രിന്‍സിപ്പാള്‍ ജെ.എന്‍.എം.എച്ച്.എസ്), എസ്.വി മഹദൂദ് റിട്ട. അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍), എസ്.വി റഹമത്തുള്ള ( റിട്ട. ഡെപ്യൂട്ടി കളക്ടര്‍).