അസ്വാഭാവികത തോന്നിയ കാറ് പോലീസ് പരിശോധിച്ചു; കൊല്ലത്ത് പിടികൂടിയത് 55 ലിറ്റർ വിദേശ മദ്യം, വേട്ടയ്ക്ക് നേതൃത്വം നൽകി കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ


കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം ദേശീയ പാതയില്‍ കാറില്‍ കടത്തുകയായിരുന്ന ആറ് കെയ്‌സ് വിദേശ മദ്യം പിടികൂടി. മാഹിയില്‍ നിന്ന് മദ്യവുമായി പോകുകയായിരുന്ന പെരുന്തല്‍മണ്ണ സ്വദേശി ജുറൈജ് 29 ആണ് പിടിയിലായത്. ഇവരില്‍ നിന്നും 55 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

കൊല്ലത്ത് വെച്ച് വാഹന പരിശോധനയ്ക്കിടെ അസ്വാഭാവികമായി വന്ന കാര്‍ പോലീസ് പരിശോധിക്കുകയായിരുന്നു. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍ക്കുമാറിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ ഒ.കെ.സുരേഷ്, സി.പി.ഒ ശരത്ത്, ഹോംഗാര്‍ഡ് പ്രകാശന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.