അഷ്റഫ് സ്വർണക്കടത്തുകാരൻ; കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ തോക്ക് ചൂണ്ടി അക്രമി സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്‌റഫിനെ കൊയിലാണ്ടിയിലെത്തിച്ചു. പൊലീസ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കാരിയറായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഷ്‌റഫ് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ആരാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് അറിയില്ല, കാസര്‍ഗോഡ് ഭാഷ സംസാരിക്കുന്ന അഞ്ചംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അഷ്‌റഫ് പൊലീസിന് മൊഴി നല്‍കി. റൂറല്‍ എസ്പി ഡോ.ശ്രീനിവാസ് ഐപിഎസിന്‌റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോള്‍ അഷ്‌റഫിനെ ചോദ്യം ചെയ്യുന്നത്.

ഇന്നലെ രാവിലെയാണ് അഷ്‌റഫിന്‌റെ വീട്ടിലെത്തിയ അഞ്ചംഗസംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയത്. ഇന്ന് പുലര്‍ച്ചെ കുന്ദമംഗലത്ത് ഇറക്കിവിട്ട അഷ്‌റഫിന്‌റെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളും ഒരു കാല്‍ ഒടിഞ്ഞ നിലയിവുമായിരുന്നു. ഇയാളെ മാവൂരിലെ തടിമില്ലിലാണ് പാര്‍പ്പിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയ സംഘം ക്രൂരമായി മര്‍ദിച്ചെന്നും വ്യക്തമായി.