അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം- ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം


പേരാമ്പ്ര: പൊതുജനങ്ങളേയും കച്ചവടക്കാരെയുമെല്ലാം ദുരിതത്തില്‍ ആക്കുന്ന അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. കൊവിഡ് സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ കീഴിലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ആവുന്നയത്രയും വീടുകളില്‍ എത്തിച്ചു നല്‍കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്നും ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം ആവശ്യപ്പെട്ടു.

ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം സ്ഥാപനങ്ങളും, കടകളും തുറക്കാന്‍ അനുവദിക്കുന്നതാണ് ജനങ്ങള്‍ തടിച്ച് കൂടാന്‍ കാരണം. പകരം എല്ലാ ദിവസവും മുഴുവന്‍ സമയവും സ്ഥാപനങ്ങള്‍ പ്രവർത്തിക്കാൻ അനുമതി നല്‍കി കൂടുതല്‍ തിരക്ക് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര നിയോജക മണ്ഡലം കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു.