അശരണര്‍ക്ക് ആശ്രയമേകാന്‍ അവരുണ്ട്; ഏകദിന വളണ്ടിയര്‍ പരിശീലന ക്യാമ്പുമായി നിരപ്പം പാലിയേറ്റീവ്


 


ചെറുവണ്ണുര്‍: നിരപ്പം പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ ഏകദിന വളണ്ടിയര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം രാധാകൃഷ്ണന്‍ കെ.പി (ദയ പേരാമ്പ്ര) നിര്‍വ്വഹിച്ചു. സുരേഷ് ബാബു കുന്നത്ത് (കെ.ഐ.പി), കുഞ്ഞിമൊയ്തീന്‍ വി.കെ (ദയ പേരാമ്പ്ര) എന്നിവര്‍ വളണ്ടിയര്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കി.

വി.കെ അമാത്ത് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി.പ്രേമന്റെ വീട്ടില്‍ നടത്തിയ പരിപാടിയില്‍ ഷാജി കെ.എം സ്വാഗതവും എന്‍.കെ നാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മൂന്ന് ഘട്ടങ്ങളായാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള ക്യാമ്പുകള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. നാല്‍പ്പതോളം വളണ്ടിയര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.