അവര്‍ സുരക്ഷിതര്‍; കല്ലാനോട് കാണാതായ വിദ്യാര്‍ത്ഥികളെ ബാലുശ്ശേരിയില്‍ നിന്ന് കണ്ടെത്തി


കൂരാച്ചുണ്ട്: കല്ലാനോട് സ്‌കൂളിലേക്ക് പോയ ശേഷം കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ജോയല്‍ അഗസ്റ്റിന്‍, അജില്‍ തോമസ് എന്നിവരെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.

ബാലുശ്ശേരിയില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ പഠിക്കുന്ന സ്‌കൂളിലെ ബാലുശ്ശേരി സ്വദേശിനിയായ അധ്യാപികയാണ് കുട്ടികളെ കണ്ടത്. സന്ധ്യ തിയേറ്ററിന്റെ പരിസരത്തുകൂടെ നടക്കുകയായിരുന്നു കുട്ടികള്‍.

രാവിലെ സ്‌കൂളിലേക്ക് പോയരണ്ട് കുട്ടികളും സ്‌കൂള്‍ സമയം കഴിഞ്ഞും തിരികെ വരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സ്‌കൂളില്‍ അന്വേഷിക്കുന്നത്. എന്നാല്‍ കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തിയിട്ടില്ല എന്ന് അധ്യാപകര്‍ പറഞ്ഞതോടെയാണ് കുട്ടികളെ കാണാതായെന്ന് രക്ഷിതാക്കള്‍ക്ക് മനസിലായത്. കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ യൂണിഫോമായിരുന്നു ധരിച്ചത്.

കുട്ടികളെ കാണാനില്ലെന്ന് മനസിലായ ഉടന്‍ രക്ഷിതാക്കള്‍ കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കുട്ടികളെ കണ്ടെത്തിയതോടെ പരാതി പിന്‍വലിച്ചിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.