അഴീക്കലില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം മറിഞ്ഞു; നാല് മരണം; 12 പേര്‍ ആശുപത്രിയില്‍
കൊല്ലം: അഴീക്കലിൽ മീൻപിടിക്കാന്‍ പോയ വള്ളം മുങ്ങി 4 പേര്‍ മരിച്ചു. വലിയഴീക്കല്‍ സ്വദേശികളായ സുദേവന്‍, ശ്രീകുമാര്‍ ,സുനില്‍ ദത്ത്, തങ്കപ്പന്‍ എന്നിവരാണ് മരിച്ചത്.
16 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. 12 പേരെ കരക്കെത്തിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഴീക്കല്‍ പൊഴിക്ക് സമീപം രാവിലെ 10.45 ഓടെയായിരുന്നു അപകടം.
അഴീക്കല്‍ ഹാര്‍ബറില്‍നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ അഴീക്കല്‍ പൊഴിക്കടുത്താണ് അപകടം. വലിയ അഴീക്കലില്‍ നിന്നുള്ള ഓംകാരം വള്ളമാണ് മുങ്ങിയത്. വലിയഴീക്കല്‍ തറയില്‍കടവ് കാട്ടില്‍ അരവിന്ദന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് അപകടത്തില്‍പ്പെട്ട വള്ളം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലുമാണുള്ളത്.