അലൂമിനിയം സാമഗ്രികളുടെ അനിയന്ത്രിതമായ വിലകയറ്റം നിയന്ത്രിക്കണമെന്ന് ‘അല്‍ക’ കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം
മേപ്പയ്യൂര്‍: അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ അല്‍ക്ക കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം മേപ്പയ്യൂരില്‍ നടന്നു. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ദിലീപ് എം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ അസ്ലം മുക്കം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കോട്ട ത്തുരുത്തി, ട്രഷറര്‍ മൊയ്തു തോടന്നൂര്‍, ജയിംസ് തിയ്യാടി, ഹമീദ് വി.പി.പ്രശാന്ത് എന്‍.പി, ബിജു ഏറാമല, മുഹമത് ഇക്ബാല്‍, രതീഷ് ബാലുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
അലൂമിനിയം മെറ്റീരിയലുകളുടെ അനിയന്ത്രിതമായ വിലകയറ്റത്തിനെതിരെ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കി. പുതിയ ഭരവാഹികളായി രഞ്ജിഷ് പി.കെ (സെക്രട്ടറി) പ്രകാശന്‍ അരൂര് (പ്രസിഡന്റ്), നൗഷാദ് താമരശ്ശേരി (ട്രഷറര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.