അറിയിപ്പ്


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പുതുതായി വ്യവസായ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ, ലഭ്യമായ സ്കീമുകള്‍, വായ്പ പദ്ധതികൾ, ഏകജാലക സംവിധാനം, KSWIFT പോര്‍ട്ടല്‍ എന്നിവയെ സംബന്ധിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും.
തീയതി: 25/02/2021. വ്യാഴം
സമയം: 10.30 am to 1 pm
സ്ഥലം: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ .
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 9188127181