അരിക്കുളത്ത് കെപിഎംഎസ് സ്കൂളിന്റെ ആട് ഗ്രാമം പദ്ധതി


അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ദത്തെടുത്ത ഗ്രാമത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിന് ആടുഗ്രാമം പദ്ധതി നടപ്പാക്കുന്നു. ഉപജീവനം പദ്ധതിയുടെ ഭാഗമായി അഞ്ച് ആട്ടിൻ കുട്ടികളെ അഞ്ച് കുടുംബങ്ങൾക്ക് നേരത്തെ നൽകിയിരുന്നു.

ഒന്നരവർഷംകൊണ്ട് ഇത് 18 ആടുകളായി. ഓരോ കുടുംബത്തിനും നൽകുന്ന ആട് പ്രസവിച്ച് എട്ട് മാസമാവുമ്പോൾ കുട്ടിയെ മറ്റൊരു കുടുംബത്തിന് നൽകും. പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ജെ.എൻ. പ്രേംഭാസിൻ നിർവഹിച്ചു. പ്രിൻസിപ്പൽ എം. റസിയ, പ്രോഗ്രാം ഓഫീസർ കെ. ഷാജി, വിമൽ, അർജുൻ, റാഹിദ്, അമാന ഫിദൽ എന്നിവർ സംസാരിച്ചു.