അരിക്കുളത്തുകാരി അശ്വതിയെതേടി
അനുമോദനവുമായി കെ.മുരളീധരൻ എത്തി


അരിക്കുളം: ഗിന്നസ്ബുക്കിൽ ഇടംനേടിയ വി.പി. അശ്വതിയെ കെ.മുരളിധരൻ എം.പി. വീട്ടിലെത്തി അനുമോദിച്ചു. വീടുനിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ യു.ഡി.എഫ്. പ്രവർത്തകരോട് അദ്ദേഹം നിർദേശിച്ചു.

അരിക്കുളം ഏക്കാട്ടൂർ സ്വദേശി അശ്വതി ഗിന്നസ് റെക്കോർഡിന് ഉടമയാണ്. ഫ്ലവേഴ്സ് ടിവി കോമഡി ഉൽസവത്തിൻ്റെ ഭാഗമായി നടത്തിയ 12 മണിക്കൂർ ഫയർ ഡാൻസിൽ പങ്കെടുത്താണ് അശ്വതി ഗിന്നസ് റിക്കാർഡിന് ഉടമയായത്. പേരാമ്പ്ര മേഴ്സി കോളേജിൽ അവസാന വർഷ സോഷ്യോളജി വിദ്യാർത്ഥിയാണ്. വീട് പണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ ഓലമേഞ്ഞ ഷെഡിലാണ് അശ്വതിയും കുടുംബവും താമസിക്കുന്നത്.

വീടുനിർമാണ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം അബ്ദുൽസലാം തറമൽ, യൂസഫ് കുറ്റിക്കണ്ടി എന്നിവരിൽനിന്ന്‌ സഹായംസ്വീകരിച്ച് അദ്ദേഹം നിർവഹിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.രാമദാസ്, മേപ്പയ്യൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാലൻ, കെ.കെ.കോയക്കുട്ടി, അനസ് കാരയാട്, പത്മനാഭൻ പുതിയെടുത്ത്, കെ.എം.അബ്ദുൾസലാം എന്നിവരും എം.പി.ക്കൊപ്പമുണ്ടായിരുന്നു