അരിക്കുളത്തും, ചങ്ങരോത്തും, കായണ്ണയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍; അതീവ ജാഗ്രത, കര്‍ശന നിയന്ത്രണങ്ങള്‍, വിശദമായി നോക്കാം
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റ അടിസ്ഥാനത്തില്‍ ടിപിആര്‍ 15 ന് മുകളില്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡി യിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേരാമ്പ്ര മേഖലയില്‍ അരിക്കുളം, ചങ്ങരോത്ത്, കായണ്ണ എന്നീ പഞ്ചായത്തുകളാണ് കാറ്റഗറി ഡി യില്‍ ഉള്‍പ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ അവശ്യ സര്‍വ്വീസെഴികെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അനുവദനീയമല്ല. പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും.
അരിക്കുളം പഞ്ചായത്തില്‍ 16.7 ശതമാനമാണ് ടി പി ആര്‍ നിരക്ക്. കഴിഞ്ഞ ആഴ്ച 10 ശതമാനത്തില്‍ താഴെയായിരുന്നു അരിക്കുളത്തെ ടിപിആര്‍. എന്നാല്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള് കൂടിയതോടെ കാറ്റഗറി ഡി യിലേക്ക് മാറി. 10 ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ നിരക്ക ഒരാഴ്ച കൊണ്ട് 15.6 % ആയി ഉയര്‍ന്നതോടെയാണ് കായണ്ണ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടാന്‍ കാരണം. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് ചങ്ങരോത്ത് പഞ്ചായത്ത് കാറ്റഗറി ഡിയില്‍ തുടരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് പഞ്ചായത്തിന് തിരിച്ചടിയായത്. നിലവില്‍ 21.9ശതമാനമാണ് പഞ്ചായത്തിലെ ടിപിആര്‍ നിരക്ക്. കൊവിഡ് വ്യാപനം കുറയ്ക്കാനായി കര്‍ശന നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നത്.
ഇളവുകള്‍
- ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള വില്‍പന കേന്ദ്രങ്ങള്‍ രാവിലെ 7.00 മണിമുതല്‍ വൈകീട്ട് 7.00 മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
- ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാം. വൈകിട്ട് 7 മണിക്ക് ശേഷം രാത്രി 9 30 വരെ ഹോം ഡെലിവറി നടത്താം.