അരിക്കുളം പഞ്ചായത്തില്‍ ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ പൂര്‍ണം; ജില്ലയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്ന രണ്ടാമത്തെ പഞ്ചായത്ത്, പ്രഖ്യാപനം നടത്തി പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള
19 വാർഡുകളിലെയും ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ വിജയകരമായി
പൂര്‍ത്തീകരിച്ചു. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ഇതോടെ കോഴിക്കോട് ജില്ലയിൽ വാക്സിനേഷൻ പൂര്‍ത്തീകരിച്ച രണ്ടാമത്തെ പഞ്ചാത്തായി അരിക്കുളം മാറി.

വൈസ് പ്രസിഡണ്ട് കെ.പി. രജനി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ: സ്വപ്ന റിപ്പോർട്ട് അവതരിപ്പിച്ചു. കോവിഡ് ഭേദമായി മൂന്ന് മാസം പൂര്‍ത്തീയാവാത്തവരൊഴികെ വാക്സിൻ സന്നദ്ധരായ 18 വയസ്സിന് മുകളിലുള്ളവർക്കും, കിടപ്പ് രോഗികൾക്കും ഒന്നാം ഡോസ് പൂര്‍ത്തീകരിച്ചു.

സ്ഥിരസമിതി ചെയർമാൻമാരായ എൻ.വി. നജിഷ് കുമാർ , എം.പ്രകാശൻ, ബിനിത എൻ.എം, മെമ്പർമാരായ വി.പി അശോകൻ, ഇന്ദിര.എ, സെക്രട്ടറി സുന്ദരരാജൻ, എച്ച്.ഐ. മുജിബ് റഹിമാൻ, ആശ വളണ്ടിയർ, ആർ ആർ ടി, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.