അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖയിൽ മുസ്‌ലിം യൂത്ത് ലീഗ് ‘അകംപൊരുൾ’ സംഗമം


മേപ്പയ്യൂർ: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ‘അകംപൊരുൾ’ ശാഖാ ശാക്തീകരണ ക്യാമ്പയിൻ അരിക്കുളം പഞ്ചായത്തിലെ മാവട്ട് ശാഖയിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് വി.വി.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ഉമൈർ എൻ.പി അധ്യക്ഷനായി.

പി.സി.മുഹമ്മദ്‌ സിറാജ് മുഖ്യപ്രഭാഷണം നടത്തി. സി.കെ.ജറീഷ് പദ്ധതി വിശദികരണം നടത്തി. ഷബിൻ കാരയാട്, കെ. ഉമ്മർകുട്ടി, സക്കരിയ കെ.എം, കെ. റഹീസ്, ഫാസിൽ പി, ഫാസിൽ എം, കെ.ഇസ്മായിൽ, നാസിഫ് പി.കെ, എം. മിസ്ഹബ്, ഷാമിൽ പി, നിഹാൽ വി.എം, കെ. ഷാമിൽ, ഫായിസ് എം, റാഷിദ് സി.കെ തുടങ്ങിയവർ സംസാരിച്ചു.

അഫ്സൽ മാവട്ട് സ്വാഗതവും കെ. ഷാമിൽ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.