അരിക്കുളം നടുവത്തൂർ റോഡ് ശുചീകരിച്ച് ക്ലബ് അരീക്കര


അരിക്കുളം: അരിക്കുളം നടുവത്തൂർ റോഡ് ശുചീകരിച്ച് ക്ലബ് അരീക്കരയുടെ അംഗങ്ങൾ. മഴക്കാല പൂർവ്വ ശുചീകരണം നടത്തിന്റെ ഭാഗമായാണ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്. അരിക്കുളം പഴയ റേഷൻകട മുതൽ നടുവത്തൂർ നടുവിലടുത്ത് മുക്ക് വരെ റോഡിനിരുവശവും കാടു വെട്ടിയും മാലിന്യങ്ങൾ നീക്കം ചെയ്തുമാണ് ശുചീകരണം നടത്തിയത്. ദേവരാജ് തോട്ടോളി, ഭരത് ചന്ദ്രൻ ചിത്തിര, ഹരീഷ് ബാബു കോട്ടമഠം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നല്കി.