അരിക്കുളം ഊട്ടേരിയിൽ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഊട്ടേരിയിൽ കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. ചാത്തോത്ത് കുഞ്ഞായി (54), പുലച്ചുടയിൽ രാഘവൻ (75) എന്നിവരാണ് ഇന്നലെ മരിച്ചത്. രണ്ട് പേരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞായി മെഡിക്കൽ കോളേജ് ആശുപത്രിയിലും, രാഘവൻ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

കുഞ്ഞായി

ഊട്ടേരിയിലെ ചാത്തോത്ത് കുഞ്ഞായി (54) അന്തരിച്ചു. പരേതരായ പകൃ, അമിന എന്നിവരുടെ. ഭാര്യ: നബീസ. മക്കൾ: ഷബിന, ഫഹദ് റഹ്മാൻ, നജാ ഫാത്തിമ. മരുമക്കൾ: റഷീദ് (അരിക്കുളം), സാദിഖ് (മൂടാടി), ബിൻസിദ. സഹോദരങ്ങൾ: അമ്മത്, കദീശ, പാത്തു, ആയിശ, റസിയ.

രാഘവൻ

ഊട്ടേരിയിലെ പുലച്ചുടയിൽ രാഘവൻ (75) അന്തരിച്ചു. ഭാര്യ: കമല. മക്കൾ: ശശിധരൻ (ചേളന്നൂർ), ശിവാനന്ദൻ, ശരത്ത്. മരുമക്കൾ: ലത, നാരായണി, അശ്വതി.