അയനിക്കാട് റേഷന്‍കട മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍


പയ്യോളി: അയനിക്കാട് 24ാം മൈല്‍സില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട മാറ്റുന്നതിനെതിരെ പ്രതിഷേധം.75 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന എആര്‍ഡി 53ാം നമ്പര്‍ റേഷന്‍ കട മാറ്റുന്നതില്‍ സിപിഐ എം 24ാം മൈല്‍സ് ബ്രാഞ്ച് പ്രതിഷേധിച്ചു

പ്രദേശത്ത് സ്ഥലസൗകര്യമുണ്ടായിട്ടും ദൂരസ്ഥലത്തേക്ക് സ്ഥാപനം മാറ്റുന്ന ഉടമയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. സ്ഥാപനം മാറ്റുന്നതിനെതിരെ തഹസില്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

പ്രതിഷേധയോഗം ബ്രാഞ്ച് സെക്രട്ടറി എസ് സുധീഷ് രാജ് ഉദ്ഘാടനം ചെയ്തു. കെ കെ വിനോദന്‍ അധ്യക്ഷനായി. ഷജില്‍ കുണ്ടേടേരി, ടി കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക