അയനിക്കാടിന് കാവലായി വാട്‌സാപ്പ് കൂട്ടായ്മ; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവം


അയനിക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രോഗ പകര്‍ച്ചക്കെതിരെ നിതാന്ത ജാഗ്രതയുമായി സജീവ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് എന്റെ ഗ്രാമം എന്ന വാട്‌സാപ്പ് കൂട്ടായ്മ. രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിമീറ്ററുകളും മറ്റ് ഉപകരണങ്ങളും കൂട്ടായ്മ വിതരണം ചെയ്യുന്നുണ്ട്.

മരുന്നും അവശ്യവസ്തുക്കളും ആവശ്യപ്പെട്ടാല്‍ എത്തിച്ച് നല്‍കാനും മറ്റ് സഹായങ്ങള്‍ക്കും സദാ സന്നദ്ധരാണ് കൂട്ടായ്മയുടെ സന്നദ്ധ സേനയായ ‘ഹെല്‍പ്പ് മൈ വില്ലേജ് ‘ വളണ്ടിയര്‍മാര്‍. പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന അയനിക്കാട് സൂപ്പര്‍ മാര്‍ക്കറ്റ്, മത്സ്യ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൂട്ടായ്മയുടെ വളണ്ടിയര്‍മാര്‍ ഇന്ന് അണു നശീകരണം നടത്തി.