അമ്മയുടെ സമ്മതത്തോടെ സുഹൃത്തുക്കൾ ചേർന്ന് 13 കാരിയെ പീഡിപ്പിച്ചു; പരാതിയുമായി രണ്ടാനച്ഛൻ: സംഭവം പത്തനംതിട്ടയിൽ


ആറന്മുള : പത്തനംതിട്ടയിലെ ആറന്മുളയിൽ അമ്മയുടെ സമ്മതത്തോടെ പതിമൂന്നുകാരിക്ക് നേരെ ലൈംഗിക പീഡനം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ജൂലൈ 28നാണ് സംഭവം നടന്നത്.

സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും,ഇവരുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനും ഇയാളുടെ സുഹൃത്തിനുമെതിരെ ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ പൊലീസിനെ സമീപിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം അറിഞ്ഞത്.