അമേരിക്കയില്‍ വീട്ടില്‍ ഉറങ്ങുന്നതിനിടെ മലയാളിയായ പത്തൊന്‍പതുകാരി വെടിയേറ്റു മരിച്ചു
അലബാമ, യു.എസ്.എ: അമേരിക്കയില്‍ മലയാളിയായ പത്തൊന്‍പതുകാരി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ അലബാമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മോണ്ട്‌ഗോമറിയിലാണ് സംഭവം.
വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് മറിയം സൂസന്‍ മാത്യുവിന് വെടിയേറ്റത്. വീടിന്റെ മുകളിലെ നിലയില്‍ താമസിക്കുന്നയാളുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ സീലിങ് തുളച്ചെത്തി മറിയത്തിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു.
തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ബോബന്‍ മാത്യു മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. മസ്‌ക്കറ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ ദുഃഖം രേഖപ്പെടുത്തി.
പൊലീസില്‍ നിന്ന് മൃതദേഹം ലഭിക്കുന്നതിനനുസരിച്ച് അലബാമയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നു.